2017, ജനുവരി 22, ഞായറാഴ്‌ച

ഹിജാബ്

ഇസ്ലാമിക വസ്ത്ര ധാരണം അടിമത്തത്തിന്‍റെ അടയാളമല്ല പ്രത്യുത ആഭിജാത്യത്തിന്‍റെ അടയാളമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയ്യും ഒഴികെയുള്ള എല്ലാ ശരീര ഭാഗങ്ങളും മറക്കണമെന്ന് ഇസ്‌ലാം സ്ത്രീയോട് കല്പിക്കുന്നു എന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീയെ അടിമത്തത്തിന്‍റെ കാരാഗ്രഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്‍റെ താഴ്വരയില്‍ വിഹരിക്കാന്‍ അനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട് അത് ഇങ്ങനെയാണ്

”നബിയെ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു ”.(33:59).

“സത്യവിശ്വസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ചു മറ്റൊന്നും വെളിപ്പെടുത്തതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടു കൊള്ളട്ടെ”.(24:31)

“പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത് ”(33:33)

സ്ത്രീയോട് മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കാന്‍ കല്പിച്ചതിനു പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ് .

1-തിരിച്ചറിയപ്പെടുക.

2-ശല്യം ചെയ്യപ്പെടതിരിക്കുക.

സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചറിയപ്പെടുന്നതിനു വേണ്ടി വ്യത്യസ്ത വസ്ത്രധാരണ രീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം അവരുടെ വസ്ത്രധാരണ രീതിയില്‍ നിന്ന് തന്നെ ഒരളവോളം അവരുടെ ജീവിത രീതിയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.

ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണ രീതിയാണ്‌ വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടു ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടെതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു. ഗ്രീസിലെ ഹെറ്റെയ്റെകള്‍ക്കും ചൈനയിലെ ചിന്കുവാന്‍ ജെന്നുകള്‍ക്കും ജപ്പാനിലെ ഗായിഷേകള്‍ക്കുമെല്ലാം അവരുടെതായ വസ്ത്രധാരണ രീതിയുണ്ടയിരുന്നതായി കാണാന്‍ കഴിയും. ഈ വസ്ത്രധാരണത്തില്‍ നിന്ന് അവരെ മനസിലാക്കാം. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ ക്ഷണിക്കുകയും ചെയ്യാം.

ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ മാന്യയും കുലീനയുമാണ്, ചരിത്രവതിയും സദ്‌വൃത്തയുമാണ്‌. അവളുടെയടുത്തേക്ക്‌ ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യ൪ഥനയുമായി അവളെ ആരും സമീപിക്കെണ്ടതില്ല. ഇത് അവളുടെ വസ്ത്രധാരണത്തില്‍ നിന്ന് തന്നെ തിരിച്ചറിയണം. ഇന്നലെ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനു വേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സമാനമായ ഉടയാടകളാണ് ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തുമാത്രം വിചിത്രമല്ല ! സത്യവിശ്വാസികളെയും മാംസവില്‍പനക്കാരികളെയും തിരിച്ചറിയണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു, അവരുടെ വസ്ത്രധാരണത്തിലൂടെ.

എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ സ്ത്രീകള്‍. അവരുടെ മംസത്തിനുവേണ്ടി -ചാരിത്യത്തിനു വേണ്ടി കടിപിടി കൂടുന്നവരാണ് എന്നത്തേയും സാഹിത്യ- സാംസ്‌കാരിക രംഗത്തെ നായകന്മാര്‍. നഗ്നനൃത്തങ്ങളുംനഗ്നത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകളും ഉപയോഗിച്ച് കൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കില്‍ ഇന്നത്‌ ’വിഡ്ഢിപ്പെട്ടി ’കളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുടുംബത്തിന്‍റെ ഇടനാഴികളിലേക്കു കടന്നു വന്നുകൊണ്ടിരിക്കുകയാണ്. ആധുനിക ജനതയുടെ മുഴുജീവിതവും ലൈംഗിക വല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിരാവിലെ കുടിക്കേണ്ട കാപ്പിയെതെന്നു തെരഞ്ഞെടുക്കുന്നതിനും രാത്രി വെക്കേണ്ട തലയിണ ഏതാണെന്ന് തീരുമാനിക്കുന്നതിന് പോലും പെണ്ണിന്‍റെ നിമ്നോന്നതികളിലൂടെ കണ്ണ് പായിക്കണമെന്നുള്ള അവസ്ഥയാണ് ഇന്നുള്ളത്.

അതുകൊണ്ട് തന്നെ, പെണ്ണിന് നേരെയുള്ള കൈയേറ്റങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റമ്മയുമായി ലൈംഗിക കേളികളിലേര്‍പ്പെടുന്ന മകനും നമ്മുടെ മസ്തിഷ്കങ്ങളില്‍ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങള്‍ ആയിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തുന്ന അധ്യാപകര്‍, അധ്യപികമാരുമായി ഊര്ചുറ്റുന്ന വിദ്യാര്‍ഥികള്‍, വനിതാ സെക്രട്ടറിയുമായി ബന്ധപ്പെട്ട അപവാദങ്ങള്‍ മൂലം രാജിവെചൊഴിയേണ്ടി വരുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ ഇങ്ങനെ പോകുന്നു പത്രങ്ങളില്‍ ദിനേന നാം വായിക്കുന്ന വര്‍ത്തമാനങ്ങള്‍. സ്ത്രീകള്‍ക്ക് സ്വൈര്യമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി. എന്തിനധികം, സ്വൈര്യമായി വീട്ടില്‍ അടങ്ങിക്കൂടി നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെന്താണ് കാരണം? പക്വമതികളായ വിദഗ്ധര്‍ പറയുന്ന ഉത്തരം ശ്രദ്ധിക്കുക:

‘കുമാരി ‘വാരികയിലെ ‘പ്രതിവരചിന്തകള്‍ ‘എന്ന പംക്തിയില്‍ എന്‍. വി. കൃഷ്ണവാരിയര്‍ എഴുതി:”സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്നു താല്‍ക്കാലികമായ ഒരു ഉന്‍മാദാവസ്ഥയിലാണ് പുരുഷന്‍ ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. പുരുഷനെ ഉത്തെജിപ്പിക്കുമാ൪ വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ ഒരു സുപ്രീം കോടതി ജഡ്ജി കുറെ മുന്‍പ് പരസ്യമായി പ്രസ്താവിക്കുകയുണ്ടായി”.(കുമാരി വരിക11.3.83)

അപ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്ത്ത്ന്നതുവഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പടച്ചതമ്പുരാന്‍ പറഞ്ഞതെത്ര ശരി!

“നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (33 .59) “

വ്യഭിചാരവും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടിഎന്ന നിലക്കാണ് മാന്യമായി വസ്ത്രധാരണം ചെയ്യണമെന്നു ഖുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.

മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് തന്നെയായിരുന്നു സത്യവിശ്വസിനികളായ സ്ത്രീകളോട് മുന്‍പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്‍ക്കു തന്നെ നിലനിന്നിരുന്നുവെന്നാണ് പഴയ നിയമചരിത്രംനല്‍കുന്ന സൂചന (ഉല്പത്തി 24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തു കളയുന്നത് അവളെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടത്തില്‍ നിന്ന് (ഉത്തമ ഗീതം 5-7)അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളം ആയിരുന്നുവെന്നു ഊഹിക്കുവാന്‍ കഴിയും. യേശുക്രിസ്തുവിനു ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൗലോസിന്‍റെ എഴുത്തുകളില്‍ നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി :”സ്വന്തം ശിരസ്സ്‌ മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണ്അത്. തല മൂടാത്ത സ്ത്രീ തന്‍റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ ”.(1 കൊരിന്ത്യര്‍ 11:5-7).

“വ്യഭിചാരത്തെ സമീപിക്കുക പോലും ചെയ്യരുത് ”(17:32)എന്ന സത്യവിശ്വസികളോടുള്ള ഖുര്‍ആനിക കല്പനയുടെ
പ്രയോഗവല്‍കരണത്തിന്‍റെ ഭാഗമായിട്ടാണ് മാന്യമായ വസ്ത്രധാരണം വേണമെന്ന് അത് സ്ത്രീകളോട് അനുശാസിക്കുന്നത്. കാമാ൪ത്തമായ നോട്ടവും വാക്കും അംഗചലനങ്ങലുമെല്ലാം വ്യഭിചാരത്തിന്‍റെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണെന്നാണ് മുഹമ്മദ്‌ നബി(സ)പഠിപ്പിച്ചത്. വ്യഭിചരത്തിലേക്കും തദ്വാര സദാചാര തകര്‍ച്ചയിലേക്കുംനയിക്കുന്ന ‘കൊച്ചു വ്യഭിചാരങ്ങളുടെ’ വാതിലടക്കണമെന്നു ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. മാദകമായവസ്ത്രധാരണവും ലൈംഗിക ചേഷ്ടയിലെ അംഗചലനങ്ങള്‍ ഉള്‍കൊള്ളുന്ന നൃത്തനര്‍ത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത് അത് കൊണ്ടാണ്.

വ്യഭിചാരം കടന്നുവരുന്ന വാതിലുകള്‍ അടയ്ക്കണമെന്ന് തന്നെയാണ് യേശുക്രിസ്തുവും പഠിപ്പിച്ചത്. അദ്ദേഹം ഉപദേശിച്ചു: ‘വ്യഭിചരിക്കരുത്‌ എന്ന കല്പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു: കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്‍റെ മനസ്സില്‍ വ്യഭിചരിച്ചു കഴിഞ്ഞു. പാപം ചെയ്യാന്‍ നിന്‍റെ വലതു കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ എറിഞ്ഞു കളയുക. നിന്‍റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍ ഉത്തമം. നീ പാപം ചെയ്യാന്‍ നിന്‍റെ വലതു കൈ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിയെറിഞ്ഞുകളയുക. നിന്‍റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ വീഴുന്നതിനേക്കാള്‍ ഉത്തമം”(മത്തായി 5:27-30) .

വ്യഭിചാരം ഇല്ലാതാക്കുവാന്‍ കാമാര്‍ത്തമായ നോട്ടവും കാമംഉളവാക്കുന്ന ചലനങ്ങളും ഇല്ലാതാക്കണമെന്നാണ് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്‌. അതില്ലാതെയാവണമെങ്കില്‍ എന്താണാവശ്യം? സ്ത്രീ മാന്യമായി വസ്ത്രം ധരിക്കണം, തന്‍റെ ശരീരത്തിന്‍റെ നിമ്നോന്നതികള്‍ വ്യക്തമാകാത്ത- സൗന്ദര്യം പ്രകടമാക്കാത്ത വസ്ത്രം. ഇങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഖുര്‍ആനുമായി വന്ന മുഹമ്മദ്‌ നബി(സ) യാണോ, സ്ത്രീ സൗന്ദര്യത്തെ വിപണനത്തിനുള്ള മാര്‍ഗമായി കാണുന്ന മുതലാളിത്തത്തിനു ഓശാന പാടുന്ന പുരോഹിത സഭയാണോ അന്തിക്രിസ്തുവെന്നു ചിന്തിക്കാന്‍ സാധാരണ ക്രൈസ്തവര്‍ സന്നധരാവണം. ക്രൈസ്തവ ഗ്രന്ഥകാരനായ സാക്കു പുന്നന്‍റെ ഭാര്യ ഡോ.ആനി പുന്നന്‍ ക്രിസ്ത്യന്‍ വനിതകള്‍ക്ക് നല്‍കുന്ന ഉപദേശം ശ്രദ്ധേയമാണ്. “ദൈവം നമ്മെ വിശ്വസിച്ചു ഏല്പിച്ചിരിക്കുന്ന ഒരു സ്വത്താണ് ശരീരം. അതിനെ നാം ദുരുപയോഗം ചെയ്യാന്‍ പാടില്ല. നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നു. ഇത് ശാരീരിക ശീലങ്ങളെ കുറിച്ച് മാത്രമല്ല, ശരീരത്തില്‍ നാം ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചും കൂടിയാണ് പറഞ്ഞിട്ടുള്ളത്. പുഷന്മാരെ ആകര്‍ഷിക്കുവാന്‍ നല്‍കിയിട്ടുള്ള ഈ ശക്തിയെ പലവിധ മാര്‍ഗങ്ങളിലൂടെ ദുരുപയോഗപ്പെടുത്തിയതിനു സിയോന്‍ പുത്രിമാരെ ദൈവം ശിക്ഷ വിധിച്ചതായി പഴയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യേശ.3:16-24 വായിക്കുക ).

അകമേ നാം യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുമെന്ന് കാണിക്കുന്ന ഒരു പരസ്യമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍. പലപ്പോഴും ഒരളവുവരെ അത് നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. മറ്റു മനുഷ്യര്‍ക്ക്‌ നമ്മെക്കുറിച്ചുള്ള ആദ്യധാരണ ലഭിക്കുന്നത് സാധാരണയായി നാം ധരിക്കുന്ന വസ്ത്രങ്ങളിലൂടെയാണ്. അതിനാല്‍ നമ്മുടെ വസ്ത്രധാരണത്തില്‍ നാം ലോകത്തിന്‍റെ വഴികള്‍ പിന്തുടരുന്നുവെങ്കില്‍ ക്രിസ്തുവിനുവേണ്ടിയുള്ള നമ്മുടെ സാക്ഷ്യം നിഷ്ഫലമായി തീര്‍ന്നെന്നുവരാം …..

പുരുഷന്മാരില്‍ ദുര്‍മോഹം ജനിപ്പിക്കുമാറുള്ള വസ്ത്രധാരണരീതി നാം ഏതായാലും ധരിക്കാന്‍ പാടില്ല. ദൈവം ദുര്‍മോഹത്തിനു പുഷന്മാരെ വിധിക്കുമെങ്കില്‍ അവരില്‍ ദുര്‍മോഹം ജനിപ്പിക്കുമാര് വസ്ത്രധാരണം ചെയ്ത യുവതികളെകൂടിവിധിക്കുക എന്നുള്ളത് യുക്തിയുക്തം മാത്രമാണ് ”(സാക് പുന്നന്‍: സെക്സ്, പ്രേമം ,വിവാഹം- ക്രിസ്തീയ സമീപനം പുറം112,113)

എങ്ങനെയാണ് ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്? കാര്‍കൂന്തലുകളും മാറിന്‍റെ സിംഹഭാഗവും വയറുമെല്ലാം പുറതത്‌കാണിച്ചു കൊണ്ടുള്ള പഴയ ദേവദാസികളുടെതിനു തുല്യമായ വസ്ത്രധാരണരീതിയോ? കാല്‍മുട്ട് വരെയും കഴുത്തും കാര്‍കൂന്തലുകളും പുറത്തു കാണിച്ചു കൊണ്ടുള്ള ഗ്രീസിലെ ഹെട്ടായ്‌രേകളുടെ വസ്ത്രധാരണ സമ്പ്രദായമോ?ഇറുകിയ വസ്ത്രങ്ങളിലൂടെ ശരീരത്തിന്‍റെ നിമ്നോന്നതികള്‍ പുരുഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകളുടെ ഉടയാടകള്‍ക്കു തുല്യമായ പുടവകളോ?അതല്ല, മുഖവും മുന്‍കൈയും മാത്രം പുറത്തു കാണിക്കുകയും ശരീര ഭാഗങ്ങള്‍ വെളിവാകാത്ത രൂപത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്ലാമിക രീതിയോ? മുന്‍ധാരണയില്ലാത്ത ആര്‍ക്കും അവസാനത്തെതല്ലാത്ത മറ്റൊരു ഉത്തരം കണ്ടെത്താന്‍ സാധ്യമല്ല.

ഇസ്ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല. എങ്ങനെയാണ് ആ വസ്ത്രധാരണ രീതി എന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് എന്നതാണ് അതിന്‍റെ ഏറ്റവും വലിയ സവിശേഷത. പുരുഷന്മാരെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കരുതെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രസ്തുത വസ്ത്രധാരണ രീതിയെ കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍ കഴിയാറില്ല. ഇസ്‌ലാം വിജയിക്കുന്നത് ഇവിടെയാണ്‌. ഇസ്ലാമിക വസ്ത്രധാരണ രീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത ‘അവര്‍ ശല്യപ്പെടതിരിക്കാന്‍ വേണ്ടി‘ എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്‍റെ സത്യതയും പ്രായോഗികതയും വ്യക്തമാക്കുന്നതാണ്.

ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്ത ആരോപണം അടിസ്ഥാന രഹിതമാണ്. ഈ വസ്ത്രധാരണ രീതി സ്വീകരിച്ചുകൊണ്ട് തന്നെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്നങ്ങളെകുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്..

പ്രവാചകനില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ധേഹത്തിന്‍റെ ജീവിത കാലത്തും ശേഷവും പ്രവാചകഅനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചക പത്നി ആയിശ (റ)ക്ക് ഇസ്ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. പ്രസ്തുത വസ്ത്രം ധരിച്ചു കൊണ്ട് തന്നെയായിരുന്നു അവര്‍ ജമല്‍ യുദ്ധം നയിച്ചത്. പുരുഷന്മാരില്‍ ഭൂരിഭാഗവും യുദ്ധരംഗം വിട്ടോടിയ സന്ദര്‍ഭത്തില്‍ -ഉഹുദുയുദ്ധത്തില്‍ -ആയുധമെടുത്തു അടരാടിയ ഉമ്മു അമ്മറ(റ)ധരിച്ചത് പര്‍ദ്ദ തന്നെയായിരുന്നു. ഏഴു യുദ്ധങ്ങളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്തു പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്തയായ ഉമ്മുഅത്വിയ്യ (റ)ക്ക് തന്‍റെ ദൗത്യനിര്‍വഹണത്തിന് മുമ്പില്‍ ഇസ്ലാമിക വസ്ത്രധാരണം ഒരു വിലങ്ങയിതീര്‍ന്നിട്ടില്ല. ഇങ്ങനെ പ്രവാചകഅനുചരന്മാരില്‍ തന്നെ എത്രയെത്ര മഹിളാരത്നങ്ങള്‍. മുഖവും മുന്‍കൈയും മാത്രം പുറത്ത്കാണിച്ചു കൊണ്ട് തന്നെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹതികള്‍. ഇന്നും ഇസ്ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്‌. ഇസ്ലാമിക വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ത്ഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു.

സത്യത്തില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് ചെയ്യുന്നത്.(കടപ്പാട്)

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...