പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹീം നബി (അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് നബി (അ). വന്ധ്യയായ സാറയ്ക്ക് ഇസ്ഹാഖ് പിറക്കുമെന്നും ഇസ്ഹാഖിന്റെ പിന്‍ഗാമിയായി യഅ്ഖൂബ് പിറക്കുമെന്നും ഇബ്രാഹീമിന് മലക്കുകള്‍ മുഖേന അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു (11: 71). യഅ്ഖൂബ് ജീവിച്ചത് ഫലസ്ത്വീനിലായിരുന്നു. യഅ്ഖൂബ് നബിക്ക് ഇസ്‌റാഈല്‍ എന്ന അപരനാമം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 12 മക്കളും പിന്നീട് വന്ന സന്തതിപരമ്പരകളും ബനൂഇസ്‌റാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടു. വിശുദ്ധഖുര്‍ആനില്‍ വളരെയേറെ പരാമര്‍ശിക്കപ്പെട്ട ഒരു ജനവിഭാഗമാണ് ബനൂഇസ്‌റാഈല്‍. ബൈബിളിന്റെ അഭിസംബോധിതര്‍ ‘ഇസ്‌റാഈല്‍ മക്കള്‍’ ആയിരുന്നുവല്ലോ. സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ആ ജനസമൂഹത്തിനിടയില്‍ അനേകം പ്രവാചകന്മാരും വന്നിട്ടുണ്ട്. മുഹമ്മദ് നബി (സ)യുടെ വചനം ഇവിടെ സ്മരണീയമാണ്. ”ബനൂ ഇസ്‌റാഈല്യര്‍ നയിക്കപ്പെട്ടിരുന്നത് പ്രവാചകന്മാരിലൂടെയായിരുന്നു. എന്നാല്‍ എനിക്കുശേഷം ഇനി പ്രവാചകരില്ല.”
യഅ്ഖൂബ് നബി (അ) യുടെ പ്രബോധനരംഗം ഖുര്‍ആനില്‍ ഏറെ വിശദീകരിച്ചിട്ടില്ല. എന്നാല്‍ ഒരുപാട് കാലം ജീവിച്ച് അനേകം തലമുറകളുടെ പ്രപിതാവായ അദ്ദേഹം തന്റെ സമൂഹത്തെ തൗഹീദ് പഠിപ്പിച്ചിരുന്നു എന്നത് ഖുര്‍ആനില്‍നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ മരണവേളയിലെ മക്കളോടുള്ള ഉപദേശം ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ”എനിക്കുശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമീന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവനു കീഴ്‌പ്പെട്ട് ജീവിക്കുന്നവരുമായിരിക്കും” (2: 133).
യഅ്ഖൂബിന്റെ മകനാണ് യൂസുഫ് (അ). അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ പിതാവ് ഏറെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മക്കളുടെ കാര്യത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുകയും സഹനത്തിന്റെ നെല്ലിപ്പടി കാണേണ്ടിവരികയും ചെയ്ത ആളാണ് യഅ്ഖൂബ് (അ).
2016, ഒക്‌ടോബർ 30, ഞായറാഴ്‌ച
യഅ്ഖൂബ് നബി (അ)-10
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പുണ്യം കൊണ്ടൊരു തഴമ്പ്!
പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ . അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...
-
1. ആദം നബി(അ) 2. ഇദ്രീസ് നബി(അ) 3. നൂഹ് നബി(അ) 4. ഹൂദ് നബി(അ) 5. സ്വാലിഹ് നബി(അ) 6. ഇബ്റാഹീം നബി(അ) 7. ലൂത്വ് നബി(അ) 8. ഇസ്മാഈല്‍ ന...
-
ജനനം സന്താന സൗഭാഗ്യം ~~~~~~~~~~~~~~~~~~~ സന്താനം വലിയ സമ്പത്താണ്. സന്താനോല്പാദനത്തെയും അതിനു കാരണമാകുന്ന വിവാഹത്തെയും ഇസ്ലാം വളരെയേറെ പ...
-
ഇബ്രാഹീം നബിയുടെ ആദ്യഭാര്യയായ സാറയ്ക്ക് അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചതാണ് ഇസ്ഹാഖ്. രണ്ടാം ഭാര്യ ഹാജറയ്ക്ക് പുത്രന്(ഇസ്മാഈല്‍) ജനി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ